Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Online Agg

ഓ​ൺ​ലൈ​ൻ മു​ട്ട; പ​ഴ​കി​യ​തെ​ങ്കി​ൽ പ​ണി കി​ട്ടും

പ​ര​വൂ​ർ: ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും പ​ഴ​കി​യ​തു​മാ​യ മു​ട്ട​ക​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ.

പ്ര​മു​ഖ ക്വി​ക്ക് കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ‘ബ്ലി​ങ്കി​റ്റി’​നോ​ട് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടി അ​ഥോ​റി​റ്റി ക​ത്ത​യ​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യയ​ണ് ഇ​ട​പെ​ട​ൽ.

ഓ​ൺ​ലൈ​ൻ വ​ഴി വാ​ങ്ങു​ന്ന മു​ട്ട​ക​ൾ​ക്കു ക​ടു​ത്ത ദു​ർ​ഗ​ന്ധ​മു​ണ്ടെ​ന്നും വേ​വി​ച്ചു ക​ഴി​യു​മ്പോ​ൾ റ​ബ​ർ പോ​ലു​ള്ള ഘ​ട​ന​യാ​ണെ​ന്നു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ട​ത്. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും സു​ര​ക്ഷ​യി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ എ​ഫ്എ​സ്എ​സ്എ​ഐ, പ​രാ​തി​ക​ളെ​ക്കു​റി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ ന​ട​പ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്പ​നി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് വി​ല​ക്ക്

ഇ-​കൊ​മേ​ഴ്‌​സ് ഭ​ക്ഷ്യ വി​ത​ര​ണ രം​ഗ​ത്തെ വ​ള​ർ​ച്ച ക​ണ​ക്കി​ലെ​ടു​ത്ത് 2020ലെ ​ലേ​ബ​ലിം​ഗ് ആ​ൻ​ഡ് ഡി​സ്‌​പ്ലേ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ ക​മ്പ​നി​ക​ളും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് അ​ഥോ​റി​റ്റി ഓ​ർ​മി​പ്പി​ച്ചു. കൃ​ത്യ​മാ​യ എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​ത്ത ഒ​രു വി​ല്പ​ന​ക്കാ​ര​നെ​യും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​നു​വ​ദി​ക്ക​രു​ത്. ഓ​ൺ​ലൈ​നി​ൽ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ളി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ത്പ​ന്ന​ത്തി​ന്‍റെ ലേ​ബ​ലി​ലു​ള്ള വി​വ​ര​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യും ഒ​ത്തു​പോ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഗു​ണ​നി​ല​വാ​രം എ​ങ്ങ​നെ അ​റി​യാം‍?

മു​റി​യി​ലെ സാ​ധാ​ര​ണ താ​പ​നി​ല​യി​ൽ ഇ​ട്ട​തി​നു​ശേ​ഷം 10-12 ദി​വ​സം വ​രെ മു​ട്ട​ക​ൾ കേ​ടു​കൂ​ടാ​തെ ഇ​രി​ക്കും. താ​പ​നി​ല ഉ​യ​ർ​ന്നാ​ൽ മു​ട്ട​യു​ടെ ആ​യു​സ് കു​റ​യും. വീ​ട്ടി​ലെ​ത്തി​ച്ചാ​ൽ മു​ട്ട​ക​ൾ റ​ഫ്രി​ജ​റേ​റ്റ​റി​ലെ പ്ര​ത്യേ​ക ഷെ​ൽ​ഫു​ക​ളി​ലോ മു​ട്ട​പ്പെ​ട്ടി​ക​ളി​ലോ സൂ​ക്ഷി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്.

എ​ങ്ങ​നെ പ​രി​ശോ​ധി​ക്കാം?

ഒ​രു പാ​ത്ര​ത്തി​ൽ വെ​ള്ള​മെ​ടു​ത്ത് മു​ട്ട അ​തി​ൽ മു​ക്കി നോ​ക്കി ഗു​ണ​നി​ല​വാ​രം എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താം.

പു​തി​യ മു​ട്ട: വെ​ള്ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ചെ​രി​ഞ്ഞു കി​ട​ക്കും.

അ​ല്പം പ​ഴ​കി​യ​ത്: ഒ​രു വ​ശം അ​ടി​ത്ത​ട്ടി​ൽ മു​ട്ടി നേ​രേ നി​ൽ​ക്കും.

ചീ​ഞ്ഞ മു​ട്ട: വെ​ള്ള​ത്തി​നു മു​ക​ളി​ൽ പൊ​ങ്ങി​ക്കി​ട​ക്കും. (മു​ട്ട പ​ഴ​കു​ന്തോ​റും ഉ​ള്ളി​ലെ വാ​യു അ​റ വ​ലു​താ​കു​ന്ന​തി​നാ​ലാ​ണ് ഇ​തു പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

Latest News

Corehub Up